കോഴിക്കോട് കാൽ കോടിയിലേറെ വോട്ടർമാർ; സുരക്ഷക്ക് 7234 പൊലീസുകാർ
text_fieldsകോഴിക്കോട്: ചൊവ്വാഴ്ച ജില്ലയിൽ വിധിയെഴുതുക കാൽ കോടിയിലേറെ വോട്ടർമാർ. 13 നിയോജക മണ്ഡലങ്ങളിലായി 12,39,212 പുരുഷന്മാരും 13,19,416 സ്ത്രീകളും 51 ട്രാൻസ്െജൻഡർമാരുമടക്കം 25,58,679 പേർക്കാണ് വോട്ടവകാശമുള്ളത്. തദ്ദേശ െതരഞ്ഞെടുപ്പിനുേശഷം 87,726 പേരാണ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടത്. അതേസമയം, പട്ടികയിലെ ഭിന്നശേഷിക്കാരും 80 വയസ്സ് കഴിഞ്ഞവരുമായ 33,734 പേരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 12,260 ജീവനക്കാരും ഉൾപ്പെടെ 45,994 പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി.
കോവിഡ് വ്യാപനഭീതി ഉൾപ്പെടെ നിലനിൽക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ക്രമീകരണം കമീഷൻ ഏർപ്പെടുത്തിയത്. പരസ്യപ്രചാരണത്തിന് അവസാനംകുറിച്ച് നടത്താറുള്ള െകാട്ടിക്കലാശത്തിനും കമീഷൻ ഇത്തവണ നിരോധനമേർപ്പെടുത്തിയിരുന്നു.
അഞ്ചുകോടിയുടെ വസ്തുക്കൾ പിടികൂടി
തെരഞ്ഞെടുപ്പ് നിരീക്ഷണത്തിെൻറ ഭാഗമായി ജില്ലയിൽ ഇതുവരെ പിടികൂടിയത് പണമുൾപ്പെടെ അഞ്ചുകോടിയോളം രൂപയുടെ വസ്തുക്കൾ. മതിയായ രേഖയില്ലാത്ത ഒരുകോടിയിലേറെ രൂപക്കുപുറമെ 2,90,02,105 രൂപ മൂല്യമുള്ള സ്വർണം, 49,32,280 രൂപ വിലമതിക്കുന്ന മയക്കുമരുന്ന്, 3,64,842 രൂപയുടെ മദ്യം എന്നിവയാണ് പിടികൂടിയത്.
33,734 പേര് വീട്ടിൽ വോട്ട് ചെയ്തു
ജില്ലയില്‍ 33,734 പേർ സ്വന്തം വീടുകളിൽ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരായ 7229 പേരും 80 കഴിഞ്ഞ 26,479 പേരും കോവിഡ് രോഗികളും ക്വാറൻറീനില്‍ കഴിയുന്നവരുമായ 26 പേരുമാണ് വോട്ടുചെയ്തത്. വടകര 2480, കുറ്റ്യാടി 3015, നാദാപുരം 3261, കൊയിലാണ്ടി 2276, പേരാമ്പ്ര 2760, ബാലുശ്ശേരി 3154, എലത്തൂർ 3346, കോഴിക്കോട് നോര്‍ത്ത് 2379, കോഴിക്കോട് സൗത്ത് 1544, ബേപ്പൂർ 1633, കുന്ദമംഗലം 2712, കൊടുവള്ളി 2639, തിരുവമ്പാടി 2455 എന്നിങ്ങനെയാണ് വോട്ടുചെയ്തത്.
വോട്ട് ചെയ്തത് 12,260 ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജില്ലയിലെ 12,260 ജീവനക്കാര്‍ വോട്ട് രേഖപ്പെടുത്തി. ഇതുവരെ വോട്ട് രേഖപ്പെടുത്താത്ത അപേക്ഷകർക്ക് ബാലറ്റ് പേപ്പർ തപാലിൽ അയച്ചുകൊടുക്കും. വടകര 1103, കുറ്റ്യാടി 1016, നാദാപുരം 1137, കൊയിലാണ്ടി 842, പേരാമ്പ്ര 1219, ബാലുശ്ശേരി 635, എലത്തൂര്‍ 1147, കോഴിക്കോട് നോര്‍ത്ത് 1234, കോഴിക്കോട് സൗത്ത് 607, ബേപ്പൂര്‍ 642, കുന്ദമംഗലം 1212, കൊടുവള്ളി 697, തിരുവമ്പാടി 769 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
സുരക്ഷക്ക് 7234 പൊലീസുകാർ
ജില്ലയിൽ 7234 പൊലീസുകാരെയാണ് തെരഞ്ഞെടുപ്പ് സുരക്ഷക്ക് ഒരുക്കിയത്. സിറ്റിയില്‍ 2417, റൂറലില്‍ 4817 ഉദ്യോഗസ്ഥരാണ് ക്രമസമാധാനപാലനത്തിനുണ്ടാകുക. 852 കേന്ദ്രസേന ഉദ്യോഗസ്ഥരും 1562 സ്പെഷല്‍ പൊലീസുകാരും ഡ്യൂട്ടിക്കുണ്ട്. 24 വീതം സ്റ്റാറ്റിക് സർവൈലന്‍സ് ടീമും ആൻറി ഡിഫെയ്സ്മെൻറ് സ്ക്വാഡും നിരീക്ഷണത്തിനുണ്ടാകും.
നീക്കിയത് 1.81 ലക്ഷം പ്രചാരണ സാമഗ്രികൾ
മാതൃക പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുസ്ഥലങ്ങളില്‍നിന്ന് ഇതുവരെ നീക്കംചെയ്തത് 1.81 ലക്ഷത്തിലേറെ പ്രചാരണ സാമഗ്രികൾ. 7331 ചുവരെഴുത്തുകള്‍, 1,32,789 പോസ്റ്ററുകള്‍, 11,851 ബാനറുകള്‍, 29,436 കൊടിതോരണങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലെ 1,81,407 പ്രചാരണ സാമഗ്രികളാണ് നീക്കംചെയ്തത്.