ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന് 76.5 വർഷം തടവും പിഴയും
text_fieldsനാദാപുരം: ഒപ്പം താമസിക്കുന്ന വീട്ടിൽ ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന് 76.5 വർഷം തടവും 1,53,000 രൂപ പിഴയും വിധിച്ചു.
പന്ത്രണ്ടുകാരി ചോമ്പാല പൊലീസിൽ നൽകിയ മൊഴിയുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അഴിയൂർ സ്വദേശിയെ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. നൗഷാദ് ശിക്ഷ വിധിച്ചത്. അമ്മയെ പുനർവിവാഹം കഴിച്ചശേഷം ഒരുമിച്ചു താമസിക്കുന്നതിനിടെ പ്രതി ബാലികയെ ബലാത്സംഗത്തിന് വിധേയമാക്കിയെന്നാണ് കേസ്. വിവരമറിഞ്ഞ മാതാവും പ്രതിയും തമ്മിൽ തർക്കത്തിലാവുകയും പ്രതി വീടുവിട്ട് പോവുകയുമായിരുന്നു.
ചോമ്പാൽ എസ്.ഐ ബി.കെ. ഷിജുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.