Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടോൾ പ്ലാസക്ക് സമീപം...

ടോൾ പ്ലാസക്ക് സമീപം വീണ്ടും വാഹനത്തിന് തീപിടിച്ചു

text_fields
bookmark_border
ടോൾ പ്ലാസക്ക് സമീപം വീണ്ടും വാഹനത്തിന് തീപിടിച്ചു
cancel

പന്തീരാങ്കാവ്: ടോൾ പ്ലാസയിൽ നിർത്തിയിട്ട കണ്ടയിനർ ലോറിക്ക് തീപിടിച്ചു. മഹാരാഷ്ട്ര ഭാഗത്ത് നിന്ന ആലുവയിലേക്കാണ് പോകുകയായിരുന്ന ലോറിയാണ് അഗ്‌നിക്കിരയായത്. ടോൾ പ്ലാസക്ക് സമീപം പാർക്ക് ചെയ്ത് ഡ്രൈവർ പ്രാഥമിക കാര്യങ്ങൾക്കായി ഇറങ്ങിയ ശേഷം തിരിച്ച് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോഴാന് കാബിനടിയിൽ നിന്നും തീ പുകഞ്ഞ് വരുന്നതായി ശ്രദ്ധയിൽ പെട്ടത്. നാഗാലാൻ രജിസ്ട്രേഷനുള്ള വണ്ടിയാണ് അഗ്‌നിക്കിരയായത്. മീഞ്ചന്ത, വെള്ളിമാട്കുന്ന് അഗ്നിശമന നിലയങ്ങളിലെ മൂന്ന് യൂനിറ്റ് വന്നാണ് തീ അണച്ചത്.

മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ ഇ. ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.കെ. സിധീഷ്, എൻ. ബിനീഷ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. മധു, എസ്. അനിൽ, പി. മനുപ്രസാദ്, കെ. കാൽവിൻ റോഡ്രിഗസ്, ആർ. ഉണ്ണിമായ, കെ. ഹരീഷ്, വി. ജിതിൻ, കിരൺ നാരായണൻ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ഞായറാഴ്ച ടോൾ പ്ലാസക്ക് സമീപം മറ്റൊരു ലോറി അഗ്നിക്കിരയായിരുന്നു. ടാർ കയറ്റി വന്ന ലോറിയാണ് ഞായറാഴ്ച അപകടത്തിൽ പെട്ടത്. ഉടൻ തന്നെ തീ അണക്കാനായതിനാലാണ് അന്ന് വൻ ദുരന്തം ഒഴിവായത്.

Show Full Article
TAGS:toll plaza Kozhikode News news Fire 
News Summary - Another vehicle catches fire near the toll plaza
Next Story