Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2026 5:41 AM GMT Updated On
date_range 12 March 2026 5:41 AM GMTഅത്തോളി അങ്ങാടിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നില്ല; കേസെടുത്ത് മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: അത്തോളി അങ്ങാടിയിലെ നിരവധി കെട്ടിടങ്ങൾ അപകടാവസ്ഥയിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.
കഴിഞ്ഞ മഴക്കാലത്ത് അത്തോളി അങ്ങാടിയിൽ മൂന്നു കെട്ടിടങ്ങൾ തകർന്ന് വീണിരുന്നു. സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ ചില കെട്ടിടങ്ങൾക്ക് 70 വർഷത്തിലേറെ പഴക്കമുണ്ട്. റോഡ് വികസനം വരുമ്പോൾ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെട്ടിടം പൊളിക്കാത്തതെന്ന് നാട്ടുകാർ പറയുന്നു.
Next Story


