Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightപെട്രോൾ പമ്പിനു...

പെട്രോൾ പമ്പിനു മുന്നിൽ ‘കുരുക്കിട്ട്' സ്വകാര്യ ബസ്; അപകടഭീഷണിയിൽ യാത്രക്കാർ

text_fields
bookmark_border
പെട്രോൾ പമ്പിനു മുന്നിൽ ‘കുരുക്കിട്ട് സ്വകാര്യ ബസ്; അപകടഭീഷണിയിൽ യാത്രക്കാർ
cancel
camera_alt

ആ​യ​ഞ്ചേ​രി-​വ​ട​ക​ര പാ​ത​യി​ൽ പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബ​സ്

ആയഞ്ചേരി: വടകര-ആയഞ്ചേരി റോഡിലെ നമ്പ്യാർ പീടികക്കു സമീപമുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു മുന്നിൽ തകരാറിലായിക്കിടക്കുന്ന സ്വകാര്യ ബസ് വൻ അപകടഭീഷണിയുയർത്തുന്നു. വടകര-ആയഞ്ചേരി റൂട്ടിലോടുന്ന 'തൃശൂലനാഥൻ' ബസാണ് ഈ മാസം രണ്ടാം തീയതി മുതൽ വഴിമധ്യേ എൻജിൻ തകരാറിലായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

തിരക്കേറിയ പാതയിൽ ആഴ്ചകളായി ബസ് കിടക്കുന്നത് കാരണം ഈ ഭാഗത്ത് എപ്പോൾ വേണമെങ്കിലും ഒരു വലിയ ദുരന്തം സംഭവിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. പെട്രോൾ പമ്പിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ കാഴ്ച പൂർണമായും മറയ്ക്കുന്ന രീതിയിലാണ് ബസ് നിൽക്കുന്നത്. ഇത് ഇന്ധനം നിറക്കാൻ പമ്പിലെത്തുന്ന വാഹനയാത്രക്കാരെ മരണക്കെണിയിലേക്കാണ് തള്ളിവിടുന്നത്.

പമ്പുടമ മുഹമ്മദലി ഇതു സംബന്ധിച്ച് വടകര പൊലീസിനും ആർ.ടി.ഒക്കും രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്. ഗതാഗതക്കുരുക്കിനു പുറമെ, രാത്രികാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചക്കുറവ് കൂടി അനുഭവപ്പെടുന്നതോടെ അപകടസാധ്യത ഇരട്ടിയാകുന്നു. ഒരു വലിയ ജീവഹാനി സംഭവിക്കുന്നതിന് മുമ്പ് അധികൃതർ ഉറക്കം വെടിഞ്ഞ് അടിയന്തരമായി ബസ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
TAGS:Private Bus petrol pump bus passengers 
News Summary - Private bus gets stuck in front of petrol pump; passengers in danger
Next Story