മാലിന്യമുക്ത പഞ്ചായത്തായി ബാലുശ്ശേരി
text_fieldsബാലുശ്ശേരിയെ മാലിന്യമുക്ത പഞ്ചായത്തായി ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ കെ.എസ്. ഗൗതമൻ പ്രഖ്യാപിക്കുന്നു
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ബസ് സ്റ്റാൻഡിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റര്‍ കെ.എസ്. ഗൗതമന് പ്രഖ്യാപനം നിർവഹിച്ചു. ‘മാലിന്യ സംസ്കരണം’ വിഷയത്തില്‍ എല്‍.പി, യു.പി വിഭാഗത്തില്‍ നടത്തിയ ചിത്രരചന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും നൂറുശതമാനം ഹരിതചട്ട പ്രകാരം നടത്തിയ വിവാഹത്തിനുള്ള സാക്ഷ്യപത്ര വിതരണവും ചടങ്ങിൽ നടന്നു.
ഹരിത ടൗണ്‍, ഹരിത സ്ഥാപനം, ഹരിത ബസ് സ്റ്റോപ്, ജൈവമാലിന്യ സംസ്കരണ സംവിധാനം എന്നിവ പൂർണമായി പ്രാബല്യത്തിലാക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പ്രഖ്യാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അസൈനാര്‍ എമ്മച്ചംകണ്ടി, സെക്രട്ടറി മുഹമ്മദ് ലുക് മാന്‍, ഉമ മഠത്തില്‍, പി.എന്‍. അശോകന്, എം. ശ്രീജ, ഹരീഷ് നന്ദനം, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, ഹരിത കർമസേന അംഗങ്ങള്‍, ജനപ്രതിനിധികള്‍, എന്‍.എസ്.എസ് വളന്റിയർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.