Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightപക്ഷിപ്പനി; പനങ്ങാട്...

പക്ഷിപ്പനി; പനങ്ങാട് വളർത്തുപക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി

text_fields
bookmark_border
പക്ഷിപ്പനി; പനങ്ങാട് വളർത്തുപക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി
cancel
camera_alt

പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ന​ങ്ങാ​ട് കൊ​ന്നൊ​ടു​ക്കി​യ വ​ള​ർ​ത്തു പ​ക്ഷി​ക​ളെ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്നു

ബാലുശ്ശേരി: പക്ഷിപ്പനിബാധയെ തുടർന്ന് പനങ്ങാട് പക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി. രണ്ടാം ദിനത്തിൽ പത്ത് വീടുകളിൽ നിന്നായി 37 കോഴികളെയും പത്ത് താറാവുകളെയും കൊന്നു. അമ്പതോളം മുട്ടകളും കോഴി തീറ്റയും നശിപ്പിച്ചു. ആദ്യ ദിവസം 61 വീടുകളിലെ 458 കോഴികളെയും 15 താറാവുകളെയും രണ്ട് അരയന്നങ്ങളെയും കൊന്നൊടുക്കിയിരുന്നു.

പഞ്ചായത്തിലെ 12,14,15 വാർഡുകളിലാണ് പക്ഷിപ്പനിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കിയത്. പ്രസ്തുത സോണിൽ വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ടം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും വിൽപനക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
TAGS:bird flue mass culling Health Department 
News Summary - Bird flu; Culling of domestic birds in Panangad completed
Next Story