Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightഎ​ര​മം​ഗ​ലം ക്വാ​റി...

എ​ര​മം​ഗ​ലം ക്വാ​റി സ​മ​രം;സ​മ​ര​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു, കു​ട്ടി​ക​ള​ട​ക്കം നാല് പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
എ​ര​മം​ഗ​ലം ക്വാ​റി സ​മ​രം;സ​മ​ര​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു, കു​ട്ടി​ക​ള​ട​ക്കം നാല് പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

1.എ​ര​മം​ഗ​ലം ക്വാ​റി​ക്കെ​തി​രെ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ നാ​ട്ടു​കാ​രെ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു 2. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​പ്പോ​ൾ

ബാ​ലു​ശ്ശേ​രി: എ​ര​മം​ഗ​ലം കോ​മ​ത്ത് ചാ​ലി​ൽ ക്വാ​റി​ക്കെ​തി​രെ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തു​ന്ന ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. 22 ദി​വ​സ​ത്തോ​ള​മാ​യി എ​ര​മം​ഗ​ലം ക്വാ​റി​ക്ക് മു​മ്പി​ൽ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ക്വാ​റി​യി​ൽ നി​ന്നു​ള്ള ക​രി​ങ്ക​ൽ ലോ​റി ത​ട​ഞ്ഞു കൊ​ണ്ട് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ആ​രം​ഭി​ച്ച ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള 41ഓ​ളം വ​രു​ന്ന സ​മ​ര​ക്കാ​രെ​യാ​ണ് ബാ​ലു​ശ്ശേ​രി സി.​ഐ കെ.​ജെ. ബി​നോ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘം ബ​ലം​പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക്വാ​റി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ​മ​ര​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ച് പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ശ്വാ​സം​മു​ട്ട​ല​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ എ​ര​മം​ഗ​ലം മു​ഹ​മ​ദ് ഫാ​സി​ൽ (10), അ​ൽ​ത്തീ​ഫ് (10), ഹ​ർ​ഷി​ന (31) ശാ​ബി​ന (49) എ​ന്നി​വ​രെ ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 41 ആ​ളു​ക​ളു​ടെ പേ​രി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

പേ​രാ​മ്പ്ര ഡി.​വൈ.​എ​സ്.​പി അ​ഗ​സ്റ്റി​ൻ സ്ഥ​ല​ത്തെ​ത്തി സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക്വാ​റി ഉ​ട​മ​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ ഉ​പ​രോ​ധ സ​മ​രം ക്വാ​റി​യി​ൽ നി​ന്നു​ള്ള ലോ​റി​ക​ൾ ത​ട​ഞ്ഞു കൊ​ണ്ട് ചെ​യ്യ​രു​തെ​ന്നും സ​മ​ര​പ്പ​ന്ത​ലി​ലി​രു​ന്ന് ഉ​പ​രോ​ധ സ​മ​രം ര​മ്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ഡി.​വൈ.​എ​സ്.​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രു​മാ​യി തീ​രു​മാ​നി​ച്ചു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ എ​ന്ന് നേ​താ​ക്ക​ളും പ​റ​ഞ്ഞു. വൈ​കീ​ട്ട് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​പ​രോ​ധ സ​മ​രം ശ​ക്ത​മാ​യി മു​മ്പോ​ട്ടു കൊ​ണ്ടു​പോ​കാ​നും ക്വാ​റി​യി​ൽ നി​ന്നു​ള്ള ലോ​റി​ക​ൾ ത​ട​യാ​നു​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ സ്ഥാ​നാ​ർ​ഥി വി.​ടി. സൂ​ര​ജ്, കെ. ​അ​ഹ​മ്മ​ദ് കോ​യ, കെ.​കെ. പ​രീ​ത്, വി.​ബി. വി​ജി​ഷ് എ​ന്നി​വ​ർ സ്റ്റേ​ഷ​നി​ലെ​ത്തി സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചു.എ​ര​മം​ഗ​ലം കോ​മ​ത്ത് ചാ​ലി​ലെ ഏ​ഴ​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി തു​ട​രു​ന്ന ക്വാ​റി പ്ര​വ​ർ​ത്ത​നം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക്വാ​റി​ക്കെ​തി​രെ പ്ര​തി​ക്ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധ സ​മ​രം വീ​ണ്ടും രൂ​ക്ഷ​മാ​യ​ത്. പാ​രി​സ്ഥി​തി​കാ​നു​മ​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ക്വാ​റി ഉ​ട​മ​ക​ൾ ഖ​ന​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വൈ​ര്യ​ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​മാ​കു​ക​യാ​യി​രു​ന്നു.

സ്ത്രീകളെയും കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പൊലീസിനോട് ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി വി.ടി സൂരജ് കയർത്തു.സമരക്കാരായ സ്ത്രീകളോടൊപ്പം പിഞ്ചുകുട്ടികളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിനെയാണ് സൂരജ് ബാലുശ്ശേരി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തത്.

Show Full Article
TAGS:balussery Eramangalam Granite Quarry Protests Kerala 
News Summary - Eramangalam quarry protest; Protesters taken into custody using force, four people including children injured
Next Story