Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2026 3:15 AM GMT Updated On
date_range 1 Jan 2026 3:15 AM GMTആക്രിക്കടക്ക് തീ പിടിച്ചു
text_fieldscamera_alt
ബാലുശ്ശേരി കൈരളി റോഡിലെ ആക്രിക്കടക്ക് തീപിടിച്ചപ്പോൾ
Listen to this Article
ബാലുശ്ശേരി: കൈരളി റോഡിലെ ആക്രിക്കടക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ആക്രിക്കടയിലെ പിൻഭാഗത്തുനിന്നും തീ ഉയർന്നത്. പഴയ ചാക്കുകെട്ടുകളും ഷെഡിന്‍റെ പ്ലാസ്റ്റിക് ഷീറ്റിട്ട മേൽക്കൂരയും കത്തിനശിച്ചിട്ടുണ്ട്. തിയ്യക്കണ്ടി നൗഫലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.
സമീപത്തെ കടക്കാരാണ് തീ കണ്ടത്. ആക്രിക്കടയിൽ നിന്നു പൊട്ടിത്തെറി ശബ്ദം കേട്ടയുടനെയാണ് തീയുയർന്നതെന്ന് സമീപ കടക്കാർ പറഞ്ഞു. ഉടനെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്നു തീയണക്കാൻ ശ്രമിച്ചതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല.
നരിക്കുനിയിൽനിന്നും രണ്ടു ഫയർഫോഴ്സ് യൂനിറ്റ് സംഘവും സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി. നേരത്തെ ഇവിടുണ്ടായിരുന്ന കൈരളി ടാക്കിസ് വർഷങ്ങൾക്കു മുമ്പ് കത്തിനശിച്ചിരുന്നു. ഇതിനു ശേഷമാണ് ആക്രിക്കട തുടങ്ങിയത്.
Next Story


