Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBalusserychevron_rightബാ​ലു​ശ്ശേ​രി...

ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ടം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​കും

text_fields
bookmark_border
ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ടം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​കും
cancel
camera_alt

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ടം

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ടം ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 23.20 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഏ​താ​ണ്ട് 90 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ല​ക്ട്രി​ക്ക​ൽ, സാ​നി​റ്റ​റി, ജ​ന​ൽ, വാ​തി​ൽ പ​ണി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. വി​ശാ​ല​മാ​യ സൗ​ക​ര്യ​ത്തോ​ടെ ആ​ശു​പ​ത്രി കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​വു​മെ​ന്നും കെ.​എം. സ​ച്ചി​ൻ​ദേ​വ് എം.​എ​ൽ.​എ പ​റ​ഞ്ഞു.

മ​ല​യോ​ര​മേ​ഖ​ല​യി​ൽ​പ്പെ​ട്ട പ​ന​ങ്ങാ​ട്, കൂ​രാ​ച്ചു​ണ്ട്, കോ​ട്ടൂ​ർ, കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബാ​ലു​ശ്ശേ​രി, ഉ​ണ്ണി​കു​ളം, ഉ​ള്ള്യേ​രി, ക​ക്കോ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണ് ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ കാ​ഷ്വാ​ലി​റ്റി, എ​ക്സാ​മി​നേ​ഷ​ൻ റൂം, ​മൈ​ന​ർ ഒ.​ടി., റി​ക്ക​വ​റി, ഡ്ര​സി​ങ്, ഇ​ഞ്ച​ക്ഷ​ൻ റൂം, ​ജ​ന​റ​ൽ ഒ.​പി, ജ​ന​റ​ൽ സ​ർ​ജ​റി ഒ.​പി, പി.​എം.​ആ​ർ ഒ.​പി, ക​ൺ​സ​ൾ​ട്ടി​ങ് റൂം, ​പ്ലാ​സ്റ്റ​ർ റൂം, ​മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ്സ് റൂം, ​ശു​ചി​മു​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഒ​ന്നാം നി​ല​യി​ൽ ഗൈ​ന​ക്ക് ഒ.​ടി, സെ​പ്റ്റി​ക് ഒ.​ടി, പേ​ഷ്യ​ന്റ് പ്രി​പ​റേ​ഷ​ൻ റൂം, ​ബേ​ബി പ്രി​പ​റേ​ഷ​ൻ റൂം, ​ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും വി​ശ്ര​മ​മു​റി, ലേ​ബ​ർ വാ​ർ​ഡ്, എ​ൻ.​ഐ.​സി.​യു. പോ​സ്റ്റ് ഒ.​പി ഐ.​സി.​യു, പ്രീ ​നാ​റ്റ​ൽ, പോ​സ്റ്റ് നാ​റ്റ​ൽ വാ​ർ​ഡു​ക​ൾ, അ​ൾ​ട്രാ സൗ​ണ്ട് റൂം, ​ഗൈ​ന​ക് ഒ​പി എ​ന്നി​വ​യും ര​ണ്ടാം നി​ല​യി​ൽ ഓ​ർ​ത്തോ ഒ.​ടി, ജ​ന​റ​ൽ സ​ർ​ജ​റി ഒ.​ടി, പ്രി​പ്പ​റേ​ഷ​ൻ ഹോ​ൾ​ഡി​ങ് റും, ​റി​ക്ക​വ​റി, ന​ഴ്‌​സ​സ് ലോ​ഞ്ച്, ഡോ​ക്ടേ​ഴ്‌​സ് ലോ​ഞ്ച്, ഡ്യൂ​ട്ടി ന​ഴ്‌​സ് റൂം, ​ഡ്യൂ​ട്ടി ഡോ​ക്ട​ർ റൂം, ​സ​ർ​ജി​ക്ക​ൽ ഐ.​സി.​യു-​എം. ഐ.​സി.​യു വാ​ർ​ഡ് എ​ന്നി​വ​യും മൂ​ന്നാം നി​ല​യി​ൽ ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ എ​ന്നി​വ​യു​ടെ സ്ത്രീ-​പു​രു​ഷ വാ​ർ​ഡു​ക​ൾ, ന​ഴ്‌​സ് റൂം, ​ശു​ചി​മു​റി എ​ന്നി​വ​യു​മാ​ണ് സ​ജ്ജ​മാ​ക്കു​ക.

നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലാ​യി നി​ർ​മി​ച്ച വെ​ർ​ട്ടി​ക്ക​ൽ ബ്ലോ​ക്കി​ന്റെ ഒ​ന്നാം നി​ല​യി​ൽ അ​ഡ്‌​മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം, പീ​ഡി​യാ​ട്രി​ക് വാ​ർ​ഡ്, ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്, എ​ച്ച്‌.​ഡി.​യു (ജ​ന​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് പീ​ഡി​യാ​ട്രി​ക്) വാ​ർ​ഡു​ക​ൾ, സി.​എ​സ്.​എ​സ്‌.​ഡി, ല​ബോ​റ​ട്ട​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും. 3167.29 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ചു​മ​ത​ല തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യു​ള്ള ഹെ​ത​ർ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ക്കാ​ണ്.

Show Full Article
TAGS:Balussery Taluk Hospital new building construction Health department kerala Government of Kerala 
News Summary - The new building of Balussery Taluk Hospital will be completed in June
Next Story