ബേപ്പൂര്‍ ജലമേള; ആവേശമായി ഡിങ്കി ബോട്ടുകള്‍
text_fieldsബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളയിലെ ഡിങ്കി ബോട്ട് റെയ്‌സ് മത്സരം
ബേപ്പൂർ: ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളയിൽ രണ്ടാം ദിനത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ കൈക്കരുത്തിന്റെ വേഗതയില്‍ മുന്നേറിയ ഡിങ്കി ബോട്ടുകള്‍ കരയിലും കടലിലും ആവേശം തീര്‍ത്തത്. ഡിങ്കി ബോട്ട് റെയ്‌സ് മത്സരത്തില്‍ രണ്ട് പേർ വീതമുള്ള 24 പ്രാദേശിക ടീമുകള്‍ പങ്കെടുത്തു. 300 മീറ്റര്‍ ട്രാക്കിലായിരുന്നു മത്സരം. അവസാന റൗണ്ടില്‍ എട്ട് പേരടങ്ങുന്ന നാല് ബോട്ടുകള്‍ ഫൈനലില്‍ പ്രവേശിച്ചു.
മത്സരത്തില്‍ ടി. സിദ്ദിഖ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ ടീം ഒന്നാമതെത്തി. ജസീര്‍, ഇര്‍ഫാന്‍ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ഷംസു, റഹീം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 5,000 രൂപയും മൂന്നാം സ്ഥാനത്തിന് 3,000 രൂപയുമാണ് സമ്മാനത്തുക.


