Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightകാലാവധി കഴിഞ്ഞ...

കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതിന് ഡോക്ടർ കസ്റ്റഡിയിൽ

text_fields
bookmark_border
കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതിന് ഡോക്ടർ കസ്റ്റഡിയിൽ
cancel
camera_alt

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളു​ടെ ലേ​ബ​ൽ ചു​ര​ണ്ടി​യ നി​ല​യി​ൽ 

ബേ​പ്പൂ​ർ: കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ൾ രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​യ​തി​ന് ഡോ​ക്ട​ർ ക​സ്റ്റ​ഡി​യി​ൽ. മാ​റാ​ട് മെ​ഡി​ക്ക​ൽ സെൻറ​ർ ന​ട​ത്തു​ന്ന ഡോ. ​ഇ.​കെ. ക​ണ്ണ​നെ​യാ​ണ് (69) മാ​റാ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​റാ​ട് പ്ര​ദേ​ശ​ത്ത് പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​ർ രോ​ഗി​ക​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തു​ന്ന പ​തി​വ് സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കു​പ്പി​ക​ളി​ൽ ഒ​ട്ടി​ച്ച കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്തി​യ ലേ​ബ​ൽ ചു​ര​ണ്ടി​യ നി​ല​യി​ലാ​ണ് മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​ർ മാ​റാ​ട് പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സ് ഡ്ര​ഗ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന് വി​വ​ര​മ​റി​യി​ച്ചു. ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് നൗ​ഫ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ നി​ര​വ​ധി മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​രു​ന്നു​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഡോ. ​പി. കെ. ​ക​ണ്ണ​ന് പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അം​ഗീ​കൃ​ത രേ​ഖ​ക​ൾ ഇ​ല്ലെ​ന്നും പൊ​ലീ​സ് പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഡോ​ക്ട​റെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്കി.


Show Full Article
TAGS:expired medicine docter Arrest beypore 
News Summary - Doctor in custody for providing expired medicines
Next Story