കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഷംസുദ്ദീൻ
ബേപ്പൂർ: വിൽപനക്കായെത്തിച്ച കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയിൽ. ബേപ്പൂർ പാറപ്പുറം റെയിൽവേ അടിപ്പാതക്ക് പടിഞ്ഞാറുവശം റിഷ മൻസിലിൽ വാടകക്ക് താമസിക്കുന്ന ഷംസുദ്ദീൻ (40) ആണ് പിടിയിലായത്. ബേപ്പൂരിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി മയക്കുമരുന്ന് വിൽപന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ സുമേഷിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ചില്ലറ വിൽപന നടത്താനായി കൈവശംവെച്ച 830 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. യുവാക്കൾക്കും സ്കൂൾ കോളജ് വിദ്യാർഥികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും വിൽപന നടത്തുന്നത് കൂടാതെ പ്രതിയും സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺകുമാർ മാത്തറ, സീനിയർ സി.പി.ഒമാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തീരങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദീപ്തിലാൽ, സിവിൽ പൊലീസ് ഓഫിസർ സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


