Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightഅപകടത്തിൽപെട്ട...

അപകടത്തിൽപെട്ട ബോട്ടിനെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി

text_fields
bookmark_border
അപകടത്തിൽപെട്ട ബോട്ടിനെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി
cancel
camera_alt

ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​നെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു

ബേ​പ്പൂ​ർ: എ​ൻ​ജി​ൻ ത​ക​രാ​റാ​യി ന​ടു​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​നെ​യും നാ​ല് തൊ​ഴി​ലാ​ളി​ക​ളെ​യും ഫി​ഷ​റീ​സ് വ​കു​പ്പ് ര​ക്ഷ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നു മ​ണി​ക്ക് കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട മാ​റാ​ട് തെ​ക്കേ​ത്തൊ​ടി സു​കു​മാ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ബ്ര​ഹ്മ​പു​ത്ര’ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

രാ​വി​ലെ ആ​റോ​ടെ എ​ല​ത്തൂ​രി​ന് പ​ടി​ഞ്ഞാ​റ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വി​വ​ര​മ​റി​ഞ്ഞ് ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്‌​ട​ർ വി. ​സു​നീ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് വി​ഭാ​ഗം ബോ​ട്ടും സു​കു​മാ​ര​ൻ (63), ഉ​ദ​യ​ൻ (54), വി​നോ​ദ് (41), അ​രു​ൺ (34) എ​ന്നിവരെയും ര​ക്ഷ​പ്പെ​ടു​ത്തി കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ചു. അ​രു​ൺ, മി​ഥു​ൻ, ഹ​മി​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
TAGS:boat accident rescued workers Survivals 
News Summary - The boat and workers in the accident were rescued
Next Story