Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2026 3:43 AM GMT Updated On
date_range 13 Jun 2026 3:43 AM GMTരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldscamera_alt
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എളേറ്റിൽ വാദിഹുസ്ന പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
എളേറ്റിൽ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എളേറ്റിൽ വാദിഹുസ്ന പബ്ലിക് സ്കൂളിൽ ഹെൽത്ത് ആൻഡ് വെൽനെസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചൂലൂർ എം.വി.ആർ കാൻസർ സെൻ്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.
സ്കൂൾ പ്രിൻസിപ്പൽ വി.കെ.സമീറ ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 38 പേർ രക്തം ദാനം ചെയ്തു. ഡോ.അമിൽ ഹാരിസ്, അജയ് രാജ്, സ്കൂൾ കൗൺസലർ ഫാത്തിമ ഹന്ന, അധ്യാപകരായ മുഹമ്മദ് ഫവാസ്, അഫീഫ, റിദ, ഷംസുദ്ദീൻ, അഭിറാം, സമിൻ നാഥ് എന്നിവർ നേതൃത്വം നൽകി.
Next Story


