Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്ലുത്താൻ കടവിൽ നവംബർ...

കല്ലുത്താൻ കടവിൽ നവംബർ 21 മുതൽ കാലിക്കറ്റ് കാർണിവൽ; ന്യൂപാളയം മാർക്കറ്റിൽ അഞ്ച് ദിവസം നീളുന്ന വ്യാപാര-ഭക്ഷ്യമേളയും കലാപരിപാടികളും

text_fields
bookmark_border
Calicut Carnival Food Fair
cancel

കോഴിക്കോട്: കല്ലുത്താൻ കടവിലെ ന്യൂപാളയം മാർക്കറ്റിൽ നവംബർ 21 മുതൽ 25 വരെ കോഴിക്കോട് കോർപറേഷന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് കാർണിവൽ എന്ന പേരിൽ വ്യാപാര-ഭക്ഷ്യമേള ഒരുക്കുമെന്ന് മേയർ ഒ. സദാശിവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരുവുകച്ചവടക്കാരുടെയും ചെറുകിടവ്യാപാരികളുടെയും കുടുംബശ്രീസംരംഭകരുടെയും ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിനും അവരുടെ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യതകൾ സൃഷ്ടിക്കുന്നതിനുമാണ് കാലിക്കറ്റ് കാർണിവൽ ഒരുക്കുന്നത്.

കേന്ദ്രസർക്കാറിന്റെ പി.എം സ്വനിധി പദ്ധതിയുടെ ഭാഗമാണ് മേള. തെരുവു കച്ചവടക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിൽ സാമ്പത്തിക-സാമൂഹിക വികസനത്തിൽ അവരെ പങ്കാളികളാക്കുന്നതിനുമുള്ള ഇടപെടലാണ് കോർപറേഷൻ ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നത്. വ്യാപാര-ഭക്ഷ്യമേളക്കൊപ്പം കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. കച്ചവടക്കാർക്ക് ബോധവത്കരണപരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാവും. മേളയുടെ ഉദ്ഘാടനം നവംബർ 21ന് വൈകീട്ട് നാലിന് മേയർ നിർവഹിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:calicut carnival Palayam market 
News Summary - Calicut Carnival Food Fair
Next Story