പിതാവിന്റെ ആത്മഹത്യ: മകൻ റിമാൻഡിൽ
text_fieldsസുരാജ്
ചേളന്നൂർ: ഇരുവള്ളൂർ കോറോത്ത് പൊയില്‍ ആശാരിക്കണ്ടിയിൽ എം.കെ. സുധാകരൻ (63) വീട്ടുപറമ്പില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് മകന് സുരാജിനെ (29) കാക്കൂർ പൊലീസ് ഇൻസ്പെക്ടർ സനൽ രാജ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിലായിരുന്നു സുധാകരൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പ് ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുരാജിന്റെ മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് സുധാകരൻ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിരുന്നു.
സുരാജിന്റെ ക്രിമിനല്‍ പശ്ചാത്തലവും സാക്ഷിമൊഴികളും ആത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തിലും നടത്തിയ പരിശോധനയിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. സുരാജിനെതിരെ കാക്കൂര്‍ പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. എസ്.ഐ എം. അബ്ദുൽ സലാം, എ.എസ്.ഐ സപ്നേഷ്, സീനിയർ സി.പി.ഒമാരായ രാംജിത്ത്, സുബീഷ്ജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.