വീട്ടമ്മ ചികിത്സ സഹായം തേടുന്നു
text_fieldsശോഭന
ചേളന്നൂർ: ഹൃദയ വാൽവ് ശസ്ത്രക്രിയക്കായി വീട്ടമ്മ ചികിത്സ സഹായം തേടുന്നു. ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ പുല്ലൂർ ശോഭനയാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ഹൃദയത്തിന്റെ രണ്ട് വാൽവുകളും തകരാറിലായതോടെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാവാനാണ് ഡോക്ടർമാർ ശോഭനയോട് നിർദേശിച്ചത്. നിർധനരായ ഇവരുടെ കുടുംബത്തിന് ചികിത്സാചെലവ് താങ്ങാനാവുന്നതിലുമപ്പുറമാണ്.
നാട്ടുകാർ വി.ടി. നരേന്ദ്രൻ ചെയർമാനും കെ. ഹരിദാസൻ ജനറൽ സെക്രട്ടറിയും ദിനേഷ് കുമാർ ട്രഷററുമായി പുല്ലൂർ ശോഭന ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ എസ്.ബി.ഐ കക്കോടി ബ്രാഞ്ചിൽ 42791920626 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC: SBIN0070858. ഫോൺ: 9895654132, 7559800756.