അതിവേഗ റെയിൽ വിരുദ്ധ സമരം70 ദിവസം പിന്നിട്ടു
text_fieldsഅർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ വെങ്ങളത്ത് നടക്കുന്ന സത്യഗ്രഹത്തിെൻറ 70ാം നാൾ പരിപാടി ഡോ. ആസാദ് ഉദ്ഘാടനം ചെയ്യുന്നു
ചേമഞ്ചേരി: അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വെങ്ങളത്തു നടക്കുന്ന സത്യഗ്രഹത്തിെൻറ 70ാം ദിവസ പരിപാടി ഡോ. ആസാദും പ്രതിഷേധച്ചുമർ എഴുത്തുകാരി എം.എ. ഷഹനാസും ഉദ്ഘാടനം ചെയ്തു. 70 സത്യഗ്രഹികൾക്കുള്ള ബാഡ്ജ് വിതരണം ഡോ. ആസാദ്, എം.എ. ഷഹനാസ് എന്നിവർ വിതരണം ചെയ്തു.
കുട്ടികളുടെ കലാപരിപാടികൾ സിനിമ-സീരിയൽ നടൻ ദിനേഷ് കുമാറും സായാഹ്ന സമ്മേളനം കെ.എസ്. ഹരിഹരനും ഉദ്ഘാടനം ചെയ്തു. ഖാലിദ് ഗുരുക്കളുടെ സംഗീതവിരുന്ന് അരങ്ങേറി. ജനകീയ പ്രതിരോധ സമിതി ചെയർമാൻ ടി.ടി. ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. ജന. കൺവീനർ കെ. മൂസക്കോയ സ്വാഗതം പറഞ്ഞു. മണിദാസ് കോരപ്പുഴ, നജീബ് അഭിലാഷ്, പി.കെ. സഹീർ, സുനീഷ് കീഴാരി, നസീർ ന്യൂജല്ല, ബാബു ചെറുവത്ത്, മുഹമ്മദ് ഫാറൂക്ക്, പ്രവീൺ ചെറുവത്ത്, പി.കെ. ഷിജു, ലത്തീഫ് റയ്യാൻ, ഹുബൈബ് എന്നിവർ നേതൃത്വം നൽകി.