കുട്ടികൾ പുതുകഥകളുണ്ടാക്കി വായന വാരാഘോഷം തുടങ്ങി
text_fieldsചേന്ദമംഗല്ലൂർ അൽ ഇസ്‍ലാഹ് ഇംഗ്ലീഷ് സ്കൂളിലെ വായനവാരാഘോഷ പരിപാടികൾ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു
ചേന്ദമംഗല്ലൂർ: കഥകൾ പറഞ്ഞും കുട്ടികളെകൊണ്ട് പുതു കഥകൾ ഉണ്ടാക്കിയും ചേന്ദമംഗല്ലൂർ അൽ ഇസ്‍ലാഹ് ഇംഗ്ലീഷ് സ്കൂളിൽ വായനാദിനം ആഘോഷിച്ചു. വായനവാരാഘോഷ പരിപാടികളും ഭാഷാ ക്ലബ്, മാത്‍സ് ക്ലബ്, സയൻസ് ക്ലബ് തുടങ്ങി വിവിധ ക്ലബുകളുടെ പ്രവർത്തനവും ബാലസാഹിത്യകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ പരിചയപ്പെടുത്തി. റീഡിംഗ് മാരത്തോൺ, ലൈബ്രറി നിറയ്ക്കൽ, പദനിർമാണം, അക്ഷരമരനിർമാണം, വായനശാല സന്ദർശനം, ആൽബം, ഷോർട്ട് ഫിലിം നിർമാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വായന വാരത്തിന്റെ ഭാഗമായി നടക്കും. പ്രിൻസിപ്പൽ നജീബ് റഹ്മാൻ അധ്യക്ഷ വഹിച്ചു. സിൻസി പ്രാർത്ഥനാ ഗാനം ആലപിച്ചു. ഹദ്‌യ ജഹാൻ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബബ്‌ന വായനദിന സന്ദേശം നൽകി. മൈമൂന സ്വാഗതവും നദീറ നന്ദിയും പറഞ്ഞു.