നാലുപതിറ്റാണ്ടിനുശേഷം അവർ വീണ്ടും ഒത്തുകൂടി...
text_fieldsചേന്ദമംഗലൂർ ഹൈസ്കൂളിലെ 1980 എസ്.എസ്.എൽ.സി ബാച്ചുകാർ നാലുപതിറ്റാണ്ടിനുശേഷം ഒത്തുചേർന്നപ്പോൾ
കോഴിക്കോട്: ബാല്യവും യൗവനവും പിന്നിട്ട ജീവിതയാത്രയിൽ പലവഴിക്കുപിരിഞ്ഞ സഹപാഠികൾ 42 വർഷത്തിനുശേഷം വീണ്ടും ഒത്തുകൂടി. ചേന്ദമംഗലൂർ ഹൈസ്കൂൾ 1980 എസ്.എസ്.എൽ.സി ബാച്ചിലെ കൂട്ടുകാരാണ് വീണ്ടും സംഗമിച്ച് ഓർമകൾ പങ്കുവെച്ചത്.
'തിരികെ 80' എന്നുപേരിട്ട് കാലിക്കറ്റ് ടവറിലൊരുക്കിയ സംഗമത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ബാച്ചിലെ മിടുക്കരെ ആദരിച്ചു. അകാലത്തിൽ വിടപറഞ്ഞ 12 പേരെ അനുസ്മരിക്കുകയും ചെയ്തു. കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗലൂർ, കെ.വി. ഷരീഫ്, പി. സലീം, എ.എം. നാദിറ, ഡോ. സലിം, ഡോ. ഗഫൂർ, റസിയ ചാലക്കൽ, ഡോ. ആലിക്കുട്ടി, ഉമർ പുതിയോട്ടിൽ, അലി അമ്പലത്തിങ്ങൽ, രാമചന്ദ്രൻ, ശോഭന തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ഉമർ പുതിയോട്ടിൽ (ചെയ.), എൻ. അബ്ദുറഹിമാൻ, അബ്ദുല്ലത്തീഫ്, എ.എം. നാദിറ (വൈസ്. ചെയ.), കെ.വി. ഷെരീഫ് (കൺ.), ഇ.പി. മെഹറുന്നിസ, എ. അലി (ജോ. കൺ.), പി.കെ. ശുഹൈബ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.