‘മാധ്യമം’ വാർത്ത ഫലം കണ്ടു; ജപ്തി ചെയ്ത കെട്ടിടത്തിലെ മാലിന്യം നീക്കിത്തുടങ്ങി
text_fieldsബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് കാട് മൂടിയ കെട്ടിടത്തിലെ മാലിന്യം നീക്കംചെയ്തപ്പോൾ
എകരൂൽ: ബാങ്ക് ജപ്തി ചെയ്ത വള്ളിയോത്ത് അമൃത ആയുർവേദ ആശുപത്രി കെട്ടിടത്തിലെയും പരിസരത്തെയും മാലിന്യം നീക്കം ചെയ്തുതുടങ്ങി. മാസങ്ങൾക്ക് മുമ്പ് ഉണ്ണികുളം ഗ്രാമീൺ ബാങ്ക് അധികൃതർ ജപ്തിചെയ്ത ആശുപത്രി കെട്ടിടവും വീടും പരിസരവും കാടുകയറി മാലിന്യം നിറഞ്ഞ് പ്രദേശവാസികൾ പകർച്ചവ്യാധി ഭീഷണിയിലായിരുന്നു.
ഇഴജന്തുക്കളും കൊതുകുശല്യവും കാരണം പരിസരവാസികൾ പൊറുതിമുട്ടിയതിനെ തുടർന്ന് വ്യാഴാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഗ്രാമീൺ ബാങ്ക് അധികൃതരും മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മാലിന്യം നീക്കംചെയ്യാൻ നടപടി തുടങ്ങി. വെള്ളിയാഴ്ചയോടെ കാടുമൂടിയ കെട്ടിടത്തിന്റെ പരിസരവും ശുചീകരണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.