വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
text_fieldsറിൻഷാദ് ഹുസൈൻ
ഫറോക്ക്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫാറൂഖ് കോളജ് തുമ്പപ്പാടം സ്വദേശി പൊറ്റമ്മൽ വീട്ടിൽ റിൻഷാദ് ഹുസൈനെ (22) നല്ലളം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 2024 ഡിസംബറിൽ അതിജീവിത താമസിക്കുന്ന നല്ലളത്തെ വീട്ടിൽവെച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്.
നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ പ്രതിയെ ചക്കുംകടവ് വെച്ച് നല്ലളം ഇൻസ്പെക്ടർ കെ. സുമിത് കുമാറിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ റിജിത്ത്, പ്രബീഷ് കുമാർ, ശ്രീരാജ്, സുബീഷ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.