Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightഭവൻസ് രാമകൃഷ്ണൻ...

ഭവൻസ് രാമകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ് ക്യാമ്പ്

text_fields
bookmark_border
nss camp 9879879
cancel

ഫറോക്ക്: ഭവൻസ് രാമകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ രാമനാട്ടുകര എൻ.എസ്.എസ് യൂണിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് കരിങ്കല്ലായി എ.എം.യു.പി സ്കൂളിൽ തുടങ്ങി.

വിദ്യാർഥികളുടെ വ്യക്തിഗത വികാസത്തിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങളാണ് ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. രാമനാട്ടുകര നഗരസഭ കൗൺസിലർ പി. നിർമൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഭവൻസ് പ്രിൻസിപ്പൽ എസ്. സജിത അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഇ.ബി. ഹർഷ, എ.എം.യു.പി കരിങ്കല്ലായി സ്കൂൾ പ്രധാനാധ്യാപിക ലതിക തിലക്, മാനേജർ ബാബു സർവോത്തമൻ, പ്രേമദാസൻ മാസ്റ്റർ, ലെയ്സൻ ഓഫിസർ സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. 26ന് ക്യാമ്പ് സമാപിക്കും.


Show Full Article
TAGS:NSS Camp National Service Scheme 
News Summary - Bhawans Ramakrishnan Institute NSS Camp
Next Story