Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2025 4:28 PM GMT Updated On
date_range 2025-07-11T22:03:27+05:30വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
text_fieldsഫറോക്ക് (കോഴിക്കോട്): ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2025-26 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നോവലിസ്റ്റും അധ്യാപകനുമായ ഡോ. പി. ശിവപ്രസാദ് നിർവഹിച്ചു. പ്രധാനാധ്യാപകൻ സ്റ്റിവി കെ.പി ചടങ്ങിന് സ്വാഗതം പറഞ്ഞു.
പി.ടി.എ പ്രസിഡന്‍റ് ഷിജു.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡപ്യൂട്ടി എച്ച്.എം. സിന്ധു കെ.പി, എസ്.ആർ.ജി ജോയിന്‍റ് കൺവീനർ ഷൈനി .ഡി എന്നിവർ ആശംസകൾ അറിയിച്ചു. കവിയും സ്കൂളിലെ അധ്യാപകനുമായ പി. ശിവലിംഗനെ ചടങ്ങിൽ ആദരിച്ചു. സ്വാഗതഗാനം ആലപിച്ച എട്ടാം ക്ലാസ് വിദ്യാർഥി ശ്രീഹരി എ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സ്കൂൾ വിദ്യാരംഗം കോർഡിനേറ്റർ ജിനീഷ് വി.കെ. നന്ദി പ്രകാശിപ്പിച്ചു.
Next Story