Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2024 3:19 AM GMT Updated On
date_range 2024-10-31T08:49:21+05:30അട്ടപ്പാടി ഇരുള നൃത്തത്തിൽ ആറാടി ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്
text_fieldsഫറോക്ക്: ഫറോക്ക് ഉപജില്ല കലോൽസവത്തിൽ ഇരുള നൃത്തത്തിലും നാടൻപാട്ടിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക് ജില്ല കലോത്സവത്തിലേക്ക്. സംസ്ഥാനത്ത് വിവിധ ഉപജില്ലകളിൽ നടന്നുവരുന്ന കലോൽസവത്തിൽ ഇത്തവണ ഗോത്ര കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങൾ ഉൾപ്പെടുത്തിയാണ് കലോത്സവം മാന്വൽ പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്.
Next Story