ആശുപത്രി ജീവനക്കാരനെ മർദിച്ച സംഭവം: പ്രതി പിടിയിൽ
text_fieldsഅബ്ദുൽ മനാഫ്
ഫറോക്ക്: വിവരാവകാശരേഖ ആവശ്യപ്പെട്ടുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ഗവ. താലൂക്ക് ആശുപത്രി ജീവനക്കാരനെ ഓഫിസിൽ കയറി മർദിച്ചെന്നാരോപിച്ച് കല്ലംപാറ അവിൽതൊടി കെ.ടി.അബ്ദുൽ മനാഫിനെ(53) ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ ഓഫിസ് ക്ലർക്ക് വി.സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ മറുപടി ആവശ്യപ്പെട്ട് എത്തിയ മനാഫ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി മർദിച്ചതിനും ഓഫിസിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിച്ചതിനും ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. എസ്.ഐ സജിനി, സജിത്ത് കുമാർ, ഷംസുദ്ദീൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.


