Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2026 3:27 AM GMT Updated On
date_range 19 March 2026 3:27 AM GMTപ്രഖ്യാപനം വന്നു, ബേപ്പൂരിൽ പി.വി. അൻവർ തന്നെ
text_fieldscamera_alt
പി.വി. അൻവർ
ഫറോക്ക്: ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിനെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. നാമനിർദേശ പത്രിക സമർപ്പണത്തിനു ശേഷമുള്ള സൂക്ഷ്മ പരിശോധനക്കു ശേഷമേ ചിഹ്നം അനുവദിക്കൂ. യു.ഡി.എഫിന്റെ മണ്ഡലം കമ്മിറ്റി നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾക്ക് ഏകദേശ രൂപം നൽകി. പെരുന്നാൾ കഴിഞ്ഞതിനു ശേഷം ഞായറാഴ്ചയോടുകൂടി ഗൃഹസന്ദർശനം ആരംഭിക്കും.
യു.ഡി.എഫ് യൂത്ത് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കും. യു.ഡി.എഫ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ഫറോക്ക് പേട്ട മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Next Story


