വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം
text_fieldsഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി വീരാൻകുട്ടി നിർവഹിക്കുന്നു
ഫറോക്ക്: ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം കവിയും അധ്യാപകനുമായ വീരാൻകുട്ടി നിർവഹിച്ചു. കെ.പി സ്റ്റിവി, കെ.കെ സിന്ധു, സി.എം ബേബി, ജിനീഷ്, മനീഷ, ശിവലിംഗൻ എന്നിവർ സംസാരിച്ചു. അവന്തിക വരച്ച വീരാൻകുട്ടിയുടെ ചിത്രം ചടങ്ങിൽ കൈമാറി.
വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ വായന വിളംബര റാലിയും സംഘടിപ്പിച്ചു. സ്കൂളിൽ നടത്തിയ സാഹിത്യ പ്രശ്നോത്തരി മത്സരത്തിൽ അമീന ശിഫ, മുഹമ്മദ് ഗയ്സ്, ഗായത്രി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 19ന് തുടങ്ങിയ വായന മാസാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണം, ക്ലാസ് ലൈബ്രറി രൂപവത്കരണം, പുസ്തക പ്രദർശനം, സാഹിത്യ പ്രശ്നോത്തരി മത്സരം, പുസ്തകാസ്വാദനക്കുറിപ്പ് തയാറാക്കൽ തുടങ്ങിയ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.