കടവിൽ ഈദ്, വിഷു, ഈസ്റ്റർ ആഘോഷം; സ്നേഹസംഗമവും സംഗീത വിരുന്നും
text_fieldsകോഴിക്കോട്: പൂളക്കടവ് കടവ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈദ്, വിഷു, ഈസ്റ്റർ ആഘോഷം സ്നേഹസംഗമ മെന്ന പേരിൽ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന സംഗീത വിരുന്ന് നാട്ടിലെ പാട്ടുകാരുടെ സംഗമവേദി കൂടിയായി. കനാൽറോഡ് സ്നേഹാരാമം പാർക്കിൽ നടന്ന പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ മോഹനൻ പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.
ഭൂത കാലത്തിന്റെ കണ്ണിലൂടെ പുതിയ തലമുറയുടെ പെരുമാറ്റങ്ങളെ വിലയിരുത്തി അവരെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ മനസിലാക്കി നേർവഴി തെറ്റാതെ കൊണ്ടുപോകാൻ സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതലമുറ മൊത്തത്തിൽ ലഹരിക്കടിപ്പെട്ടുപോയിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയാണിന്ന്. അത് വസ്തുതകൾക്ക് നിരക്കാത്ത പ്രചാരണമാണ്. പുതിയ തലമുറയെ ചേർത്തു പിടിച്ചുകൊണ്ടു മുന്നോട്ട് പോവാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാമുക്കോയ മെമ്മോറിയൽ ഫിലിം ഫെസ്റ്റിവൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ‘എന്റെ മോൻ അത് ചെയ്യില്ല സാർ’ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സി. പ്രദീഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. ലഹരിക്കെതിരെ പൊലിസുമായി ചേർന്ന് നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ തിരക്കഥയും സി. പ്രദീഷ് കുമാറാണ് നിർവഹിച്ചത്.
കടവ് റിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഹസീന ഉപഹാരം നൽകി. സംഗമം റസിഡൻസ് പ്രസിഡന്റ് ഗണേഷ് ഉള്ളൂർ, ഉറവ് റസിഡൻസ് പ്രസിഡന്റ് കബീർ നങ്ങാറിയിൽ, അടിമാലി രാജൻ എന്നിവർ ആശംസ നേർന്നു. കടവ് സെക്രട്ടറി ഡോ. ജിതിൻരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.പി സബിത നന്ദിയും പറഞ്ഞു. വി. വിശ്വൻ, അബ്ദുല്ല പയിങ്ങാളിൽ, കെ. കെ. കുഞ്ഞിമോൻ, പി. ഷംസുദ്ദീൻ, ബൈജു ക്രിസ്റ്റഫർ, ലെനിൻ ചെറാലൊടി, ബാനു എടക്കണ്ടി, ഡോ. വർഷ, കെ.പി. ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
അക്ബർ അമ്മോത്ത്, അമീർ കാലിക്കറ്റ്, സറീന മൂഴിക്കൽ, നാസർ പയിങ്ങാളിൽ, ബാലകൃഷ്ണൻ ചാത്തൻ കുളങ്ങര, സലീം എടക്കണ്ടി, ഷാഹുൽ പൂളക്കടവ്, ഹഖീം പറമ്പിൽ, ഹരീഷ് ചാത്തൻകുളങ്ങര, സലാം പൂളക്കടവ്, അയിഷ കബീർ, ദ്യുതി സാൻവിക, ദുഅ, ഷനീർ പനങ്ങോട്ട് തുടങ്ങിയവർ ഗാനങ്ങളാലപിച്ചു