ലക്ഷംവീട് കോളനിയിലെ ജിതിെൻറ ഡോക്ടറേറ്റിന് തിളക്കമേറെ
text_fieldsപ്രത്യാശ നമ്പ്യത്താംകുണ്ട് നൽകിയ ഉപഹാരം വാർഡ് മെംബർ ലിബിയയിൽനിന്ന് ജിതിനും പിതാവ് ചന്ദ്രനും ചേർന്ന് സ്വീകരിക്കുന്നു
കക്കട്ടിൽ: നരിപ്പറ്റ തിനൂർ പൊടിക്കളം ലക്ഷംവീട് കോളനിയിലെ തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രെൻറ മകൻ ജിതിെൻറ ഡോക്ടേററ്റിന് തിളക്കമേറെ. സാമ്പത്തിക ശാസ്ത്രത്തിലാണ് ഡോക്ടറേറ്റ്. സ്കൂൾ പഠനമെല്ലാം സർക്കാർ സ്കൂളുകളിൽ. മടപ്പള്ളി ഗവ. കോളജിൽനിന്ന് ബിരുദം. ഡൽഹി യൂനിവേഴ്സിറ്റിയിലും ജെ.എൻ.യുവിലും േചരാമായിരുന്നെങ്കിലും 650 രൂപ ഫീസ് ജിതിെൻറ പിതാവിന് താങ്ങാൻ കഴിയാത്തതിനാൽ 150 രൂപ മാത്രം ഫീസുള്ള പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന് മദ്രാസ് ഐ.ഐ.ടിയിൽനിന്ന് സ്റ്റൈപൻഡോടെ പിഎച്ച്.ഡി എടുത്തു.
14 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ചു. യുവാക്കളുടെ സ്വപ്നമായ റയൽ, ബാഴ്സലോണ ക്ലബുകളിലും എത്തി. പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണെന്നു പറയുന്നതിൽ ജിതിന് അഭിമാനം മാത്രം. പിതാവിനൊപ്പമാണ് സ്വീകരണ പരിപാടികളിൽ സംബന്ധിക്കുന്നത്. പ്രത്യാശ ചീക്കോന്ന് നരിപ്പറ്റയിലെ നമ്പ്യത്താംകുണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ ഏർപ്പെടുത്തിയ സ്നേഹാദരം പരിപാടിയിൽ ജിതിൻ നടത്തിയ മറുപടി പ്രസംഗം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രചോദനം നൽകുന്നതായിരുന്നു.
വാർഡ് മെംബർ ലിബിയ ഉപഹാരം നൽകി. എൻ.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ ലേഖ, ടി.പി.എം. തങ്ങൾ, ടി.വി. കുഞ്ഞമ്മദ്, എൻ.കെ. സന്തോഷ്, എം.പി. ജാഫർ, പാലോള്ളതിൽ രവി എന്നിവർ സംസാരിച്ചു.