സുകുമാരെൻറ ചികിത്സക്കായി സഹായ പണപ്പയറ്റ്
text_fieldsവട്ടക്കാട്ട് സുകുമാരൻ
കക്കട്ടിൽ: ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുളങ്ങരത്ത് വട്ടക്കാട്ട് സുകുമാരെൻറ ചികിത്സക്കായി സഹായ പണപ്പയറ്റുമായി നാട്ടുകാർ.
ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു കൂലിപ്പണിക്കാരനായ സുകുമാരൻ. വിദഗ്ധ ചികിത്സ നൽകാൻ ആവശ്യമായ ധനസമാഹരണം നടത്താൻ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടുന്ന വിപുലമായ ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഫണ്ട് സമാഹരണത്തിനായി അടുത്ത മാസം അഞ്ചിന് വൈകീട്ട് മൂന്നുമുതൽ കക്കട്ടിലും കുളങ്ങരത്തും രണ്ടു കേന്ദ്രങ്ങളിലായാണ് പണപ്പയറ്റ്.
കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് കക്കട്ടിൽ ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നമ്പർ: 40215101051551. ഐ.എഫ്.എസ്.സി: KLGBO040215.