Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKakkodichevron_rightഅണികളിൽ...

അണികളിൽ ആവേശത്തിരയുയർത്തി ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ

text_fields
bookmark_border
അണികളിൽ ആവേശത്തിരയുയർത്തി ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ
cancel
camera_alt

കക്കോടിയിലെത്തിയ ഷാഫി പറമ്പിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

കക്കോടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താമെന്ന വാക്കുപാലിച്ച് ഷാഫി പറമ്പിൽ എം.പി. എലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏപ്രിൽ ഒന്നിന് ഷാഫി പറമ്പിൽ എം.പി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്താൻ പറ്റിയില്ല.

ഇതിൽ ഖേദം പ്രകടിപ്പിച്ച ഷാഫി പറമ്പിൽ എന്തു തിരക്കുണ്ടായാലും ഏപ്രിൽ ഏഴിന് രാവിലെ താൻ പ്രചാരണത്തിന് എത്തുമെന്ന് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണനെയും നേതാക്കളെയും അറിയിച്ചു. തിരുമ്പാടിയിലെ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ കക്കോടിയിൽ എത്തി റോഡ് ഷോയിൽ പങ്കെടുത്തു. എലത്തൂർ ഇത്തവണ ഐക്യജനാധിപത്യ ചേരിയോടപ്പമാണെന്നും വിദ്യ മികച്ച വിജയം നേടുമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ് തരംഗമാണ്. പുതുയുഗപ്പിറവിയിൽ ഇത്തവണ എലത്തൂർ കൂടി വരുന്നതോടടെ മണ്ഡലത്തിലെ വികസന മുരടിപ്പിന് ഉൾപ്പെടെ പരിഹാരമാകുമെന്നും ഷാഫി പറഞ്ഞു.

Show Full Article
TAGS:Kerala Assembly Election 2026 Shafi Parambil Road show 
News Summary - Shafi Parambil's road show creates excitement among the crowd
Next Story