കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsകോഴിക്കോട് : കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷം ശനിയാഴ്ച രാവിലെ 11 മണിക്ക് തളി മുഹമ്മദ്അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ഹാളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് കെ. കുഞ്ഞാലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജീവിത ശൈലിയിലൂടെയും മരുന്നിലൂടെയും ഹൃദ്രോഗം ഭേദപ്പെട്ടവരുടെ സംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. സൊസൈറ്റി ഏര്‍പ്പെടുത്തിയ ജൂബിലി അവാര്‍ഡ് പ്രമുഖ കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ. നാസര്‍ യൂസുഫിന് സമ്മാനിക്കും.
കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി കേരളം, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഹൃദ്രോഗ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്.
കോഴിക്കോട് നഗരസഭയുമായും പ്രാദേശിക- കുട്ടായ്മകളുമായും ആശുപത്രികളുമായും സഹകരിച്ച് ലോകഹൃദയ ദിനത്തോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിക്കുന്നുണ്ട്.
കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ്, അനുബന്ധ ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെ ഹാര്‍ട്ട് റ്റു ഹാര്‍ട്ട് എന്ന ചാരിറ്റി പദ്ധതിയും സൊസൈറ്റി നടത്തിവരുന്നുണ്ട്.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജീവകാരുണ്യ- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റി ആവിഷ്കരിച്ച് വരികയാണ്. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ആര്. ജയന്ത് കുമാര്‍, ഡോ.പി.കെ.അശോകന്, എം.പി.ഇമ്പിച്ചമ്മദ് എന്നിവരും പങ്കെടുത്തു.


