Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKodiyathurchevron_rightകടവത്ത് പീടിയേക്കൽ...

കടവത്ത് പീടിയേക്കൽ കുടുംബം ‘സ്നേഹാദരം 24’

text_fields
bookmark_border
കടവത്ത് പീടിയേക്കൽ കുടുംബം ‘സ്നേഹാദരം 24’
cancel
camera_alt

കടവത്ത് പീടിയേക്കൽ കുടുംബസമിതിയുടെ ‘സ്നേഹാദരം 24’ ഡോ. പി.സി. അൻവർ ഉദ്ഘാടനം ചെയ്യുന്നു. ഒ. അബ്ദുറഹിമാൻ, പ്രൊഫ. ഇ. അബ്ദുറഷീദ് തുടങ്ങിയവർ വേദിയിൽ

കൊടിയത്തൂർ: പൊതുപരീക്ഷകളിലും കലാകായിക മേളകളിലും ഉന്നത വിജയം നേടിയ കുടുംബാംഗങ്ങളെ കടവത്ത് പീടിയേക്കൽ കുടുംബസമിതി ആദരിച്ചു. ചടങ്ങിൽ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി അൻവർ മുഖ്യാതിഥിയായി. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുഹിമാൻ, തിരുവനന്തപുരം ഗവ. എൻജി. കോളജ് മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ. ഇ.അബ്ദുറഷീദ് എന്നിവർ ജേതാക്കൾക്ക് മെഡലും ക്യാഷ് അവാർഡും സമ്മാനിച്ചു.

കുടുംബസമിതി പ്രസിഡന്‍റ് ടി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ടി.കെ. സുഹാസ് ഫാമി, പി. അബ്ദുൽ അസീസ്, ടി.കെ. അഹമ്മദ് കുട്ടി, ടി.ടി. മുഹമ്മദ്അബ്ദുറഹിമാൻ, പി. മുഹമദ്, ടി.കെ. ലൈസ് അനാർക്ക്, അഡ്വ. ഉമർ പുതിയോട്ടിൽ, കെ. മുഹമ്മദ് മാസ്റ്റർ, റിയാസ് തോട്ടത്തിൽ, അഡ്വ. മാസിൻ മുഹമ്മദ്, ഇബ്രാഹിം ബിൻ ഉമർ എന്നിവർ സംസാരിച്ചു.

എം. നസീമിന്‍റെ നേതൃത്വത്തിൽ രസതന്ത്ര അൽഭുതങ്ങളുടെ എക്സ്പരിമെന്‍റൽ ഷോയും അരങ്ങേറി. ഡിസംബർ 29ന് നടക്കുന്ന കുടുബമേളയുടെ ലോഗോ പ്രകാശനം ചെയ്തു.

Show Full Article
TAGS:kodiyathur 
News Summary - kadavath peediyekkal family snehadharam 2024
Next Story