കൊടിയത്തൂർ പഞ്ചായത്തിലും പുലിഭീതി; തോട്ടുമുക്കത്ത് കാമറകൾ സ്ഥാപിച്ചു
text_fieldsതോട്ടുമുക്കത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കാമറ സ്ഥാപിക്കുന്നു
കൊടിയത്തൂർ: പഞ്ചായത്തിലെ തോട്ടുമുക്കം ഭാഗത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ. വളർത്തുനായെ തലയറുത്ത നിലയിൽ കണ്ടെത്തി. മാടാമ്പി കാക്കനാട് മാത്യുവിന്റെ വീട്ടിലെ വളർത്തുനായെയാണ് തലയറുത്ത് കൊണ്ടുപോയത്.
വനം വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടർ അരുൺ സത്യന്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയിറങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടു കാമറകൾ സ്ഥാപിച്ചു. പീടികപ്പാറ സെക്ഷൻ വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. സുബീർ, പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്ന് എന്നിവരുടെ സാന്നിധ്യത്തിലാണ് കാമറകൾ സ്ഥാപിച്ചത്.