Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightഎക്സൈസ് ബോധവൽക്കരണ...

എക്സൈസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
എക്സൈസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
cancel
camera_alt

എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ എക്സൈസ് വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ എക്സൈസ് ഓഫിസർ ഷെഫീഖലി ക്ലാസ് എടുക്കുന്നു

കൊടുവള്ളി: എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരി വിരുദ്ധ ക്ലാസും സുരക്ഷ ബോധവത്കരണവും നടത്തി. സ്കൂളിലെ ഡ്രൈവർമാർക്കും ജീവനക്കാർക്കുമായി നടത്തിയ പരിപാടിയിൽ ലഹരി മരുന്ന് ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ, യാത്ര വേളകളിലെ സുരക്ഷ എന്നിവയെ കുറിച്ച് താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് സിവിൽ ഓഫിസർ ഷെഫീഖലി ക്ലാസ് നയിച്ചു.

സ്കൂൾ വൈസ് പ്രിൻസിപ്പൽ സെറീന ചക്കരത്തൊടി ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുജീബ് കെ.കെ. നന്ദി പറഞ്ഞു

Show Full Article
TAGS:excise awareness class Koduvally 
News Summary - Excise awareness class organized
Next Story