Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightദേശീയ ഗെയിംസ്; മോഡേൺ...

ദേശീയ ഗെയിംസ്; മോഡേൺ പെന്റാത്ത്‍ലണിൽ മികച്ച പ്രകടനവുമായി ആയിശ ഹിബ

text_fields
bookmark_border
Modern pentathlon winner
cancel
camera_alt

ആ​യി​ശ ഹി​ബ

കൊ​ടു​വ​ള്ളി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ന​ട​ന്ന 38ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ൽ മോ​ഡേ​ൺ പെ​ന്റാ​ത്ത്‍ല​ണി​ൽ കേ​ര​ള​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​യി​ശ ഹി​ബ. മി​ക്സ​ഡ് റി​ലേ​യി​ൽ ആ​റാം സ്ഥാ​നം നേ​ടി​യാ​ണ് താ​രം അ​ഭി​മാ​ന​മാ​യ​ത്.ഒ​ളി​മ്പി​ക് ഇ​ന​മാ​യ മോ​ഡേ​ൺ പെ​ന്റാ​ത്ത്‍ല​ൺ പ​ണ്ടു​മു​ത​ലേ ലോ​ക​ത്ത് നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ ജ​ന​പ്രീ​തി കു​റ​ഞ്ഞ കാ​യി​ക ഇ​ന​മാ​ണ്. ഫെ​ൻ​സി​ങ്, ഫ്രീ ​സ്റ്റൈ​ൽ നീ​ന്ത​ൽ, കു​തി​ര സ​വാ​രി, പി​സ്റ്റ​ൾ ഷൂ​ട്ടി​ങ്, ക്രോ​സ് ക​ൺ​ട്രി റ​ൺ എ​ന്നീ അ​ഞ്ച് ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മോ​ഡേ​ൺ പെ​ന്റാ​ത്ത്‍ല​ൺ.

ച​ക്കാ​ല​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി താ​ര​മാ​യ ഹി​ബ പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ഹ​രി​യാ​ന, ഛത്തി​സ്ഗ​ഢ്, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​തി​രാ​ളി​ക​ളോ​ട് ഏ​റ്റു​മു​ട്ടി​യാ​ണ് മ​ട​വൂ​ർ സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​രി ക​രു​ത്തു​തെ​ളി​യി​ച്ച​ത്. ര​ണ്ടു​ത​വ​ണ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത ആ​യി​ശ ഹി​ബ റ​ഗ്ബി താ​രം കൂ​ടി​യാ​ണ്. പി. ​രാ​ജീ​വ്, റി​യാ​സ് അ​ടി​വാ​രം എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്. ച​ക്കാ​ല​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ഗെ​യിം​സി​ൽ ആ​യി​ശ ഹി​ബ ഉ​ൾ​പ്പെ​ടെ നാ​ല് താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. കെ.​കെ. മു​സ്ത​ഫ-​ഹ​ഫ്സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Show Full Article
TAGS:National Games Ayesha Hiba modern pentathlon 
News Summary - National Games; Ayesha Hiba sixth position in modern pentathlon
Next Story