ബസ് ടിപ്പറിലിടിച്ച് നിരവധി പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപെട്ട ബസ്
കൊയിലാണ്ടി: ദേശീയ പാതയിൽ കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അമൽ, രാഹുൽ, കുഞ്ഞിരാമൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഹോളി മാതാ ബസാണ് നിയന്ത്രണം വിട്ട്, കല്ല് കയറ്റി പോവുകയായിരുന്ന ടിപ്പറിലിടിച്ച ശേഷം സമീപത്തെ മതിലിലിടിച്ചത്.
ഇതിനിടെ അവിടെയുണ്ടായിരുന്ന ഓമ്നി വാനും തകർന്നു. ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷ സേനയെത്തിയാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.