രോഹിണി അമ്മക്ക് വീടുമായി നിയുക്ത മെംബർ
text_fieldsനിയുക്ത 12ാം വാർഡ് മെംബർ പ്രിയ ജിജിത്ത്
രോഹിണി അമ്മയോടൊപ്പം
കുന്ദമംഗലം: രോഹിണി അമ്മക്ക് വീടുമായി നിയുക്ത മെംബർ. സ്വന്തമായി സുരക്ഷിത ഭവനം ഇല്ലാത്ത രോഹിണി അമ്മക്കാണ് 12ാം വാർഡിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി പ്രിയ ജിജിത്തിന്റെ നേതൃത്വത്തിൽ വീട് നിർമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വോട്ട് ചോദിച്ചു രണ്ടു തവണ വീട്ടിൽ ചെന്നപ്പോഴും രോഹിണി അമ്മയെ കാണാനായില്ല.
തൊഴിലുറപ്പ് ജോലിക്ക് പോയതായിരുന്നു അവർ. മൂന്നാം തവണ വോട്ട് ചോദിച്ചു ചെന്നപ്പോഴാണ് പ്രിയ രോഹിണി അമ്മയെ കണ്ടുമുട്ടിയത്. രോഹിണി അമ്മയുടെ അവസ്ഥയറിഞ്ഞ സ്ഥാനാർഥിയായ പ്രിയ വിജയിച്ചു വന്നാൽ വീട് ഉണ്ടാക്കി നൽകുമെന്ന് അവർക്ക് ഉറപ്പ് നൽകി.
80കരിയായ രോഹിണി അമ്മക്ക് സുമനസുകളിൽ നിന്ന് സ്വരൂപിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് വീട് നിർമിച്ചു നൽകുക എന്ന് നിയുക്ത മെംബർ പ്രിയ ജിജിത്ത് പറഞ്ഞു. വീടിന്റെ തറക്കല്ലിടൽ കർമം ‘അമ്മക്കൊരു വീട്’എന്ന തലക്കെട്ടിൽ ജനുവരി നാലിന് നടക്കും. ശക്തമായ മത്സരത്തിൽ എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റിൽ 30 വോട്ടിനാണ് പ്രിയ ജിജിത്ത് വിജയിച്ചത്.


