Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttikkattoorchevron_rightകുറ്റിക്കാട്ടൂരിലും...

കുറ്റിക്കാട്ടൂരിലും പൊലീസ് മർദന പരാതി; രണ്ടുവർഷമായിട്ടും നടപടിയെടുത്തില്ലെന്ന് പ്രാദേശിക ലീഗ് നേതാവ്

text_fields
bookmark_border
കുറ്റിക്കാട്ടൂരിലും പൊലീസ് മർദന പരാതി; രണ്ടുവർഷമായിട്ടും നടപടിയെടുത്തില്ലെന്ന് പ്രാദേശിക ലീഗ് നേതാവ്
cancel
camera_alt

മാ​മു​ക്കോ​യ​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ന്റെ വി​ഡി​യോ ദൃ​ശ്യം

കു​റ്റി​ക്കാ​ട്ടൂ​ർ (കോ​ഴി​ക്കോ​ട്): കു​റ്റി​ക്കാ​ട്ടൂ​ർ മു​സ്‍ലിം യ​തീം​ഖാ​ന ഏ​റ്റെ​ടു​ക്ക​ലി​നി​ടെ പൊ​ലീ​സ് മ​ർ​ദി​ച്ചെ​ന്നും പ​രാ​തി ന​ൽ​കി​യി​ട്ട് ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​പി​ച്ച് പ്രാ​ദേ​ശി​ക ലീ​ഗ് നേ​താ​വ് രം​ഗ​ത്ത്. കു​റ്റി​ക്കാ​ട്ടൂ​ർ ചാ​ലി​യ​റ​ക്ക​ൽ മാ​മു​ക്കോ​യ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മാ​മു​ക്കോ​യ​യെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ന്റെ​യും മു​ഖ​ത്ത് മ​ർ​ദി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ അ​ന്നു​ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു.

2023 ഡി​സം​ബ​ർ 23ന് ​കു​റ്റി​ക്കാ​ട്ടൂ​ർ മു​സ്‍ലിം യ​തീം​ഖാ​ന​യി​ലെ അ​ധി​കാ​ര​ക്കൈ​മാ​റ്റ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മു​സ്‍ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി​യും മു​സ്‍ലിം ഓ​ർ​ഫ​നേ​ജ് ക​മ്മി​റ്റി​യും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട ത​ർ​ക്ക​ത്തി​ൽ ഹൈ​കോ​ട​തി വി​ധി​യ​നു​സ​രി​ച്ചാ​ണ് പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ജ​മാ​അ​ത്ത് ക​മ്മി​റ്റി അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്. ഇ​ത് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് മാ​മു​ക്കോ​യ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും മ​ർ​ദി​ക്കു​ന്ന​തും.

വി​ഷ​യ​ത്തി​ൽ താ​ൻ ഇ​ട​പെ​ട്ടി​രു​ന്നി​ല്ലെ​ന്നും സ​മീ​പ​ത്തെ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ കാ​മ്പ​സി​ൽ നി​ൽ​ക്കു​മ്പോ​ൾ പൊ​ലീ​സ് പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നും മാ​മു​ക്കോ​യ പ​റ​യു​ന്നു. പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ മ​ർ​ദി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ സു​ദ​ർ​ശ​ന​ൻ, സ​ർ​ക്ൾ ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി​ലാ​ൽ എ​ന്നി​വ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യെ​ങ്കി​ലും കേ​സെ​ടു​ക്കു​ക​യോ മ​റ്റു ന​ട​പ​ടി ഉ​ണ്ടാ​കു​ക​യോ ചെ​യ്തി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. വീ​ണ്ടും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മാ​മു​ക്കോ​യ.

Show Full Article
TAGS:police brutality kuttikkattur Complaint League leader 
News Summary - Police brutality complaint in Kuttikkattur too; Local league leader says no action taken even after two years
Next Story