രക്തരോഗം: അർജുന്റെ ജീവൻ രക്ഷിക്കാൻ മൂലകോശം വേണം
text_fieldsകുറ്റ്യാടി: രക്തരോഗം ബാധിച്ച അർജുന്റെ ജീവൻ രക്ഷിക്കാൻ സ്റ്റെം സെൽ റീ പ്ലാന്റേഷൻ ശസ്ത്രക്രിയക്കായി മൂലകോശദാതാവിനെ തേടി കുടുംബം. പരേതനായ അഡ്വ. മോഹൻദാസിന്റെയും കരണ്ടോട് ഗവ. എൽ.പി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകനാണ് അപൂർവ രോഗം ബാധിച്ചത്.
പതിനായിരം മുതൽ 10 ലക്ഷം വരെ ആളുകളിൽ ഒരാളുടെ മാത്രമാണ് മൂലകോശം സാമ്യമുള്ളതാകുന്നത്. സ്വന്തം കുടുംബത്തിൽ ഒരാളുടേത് സ്വീകരിച്ചെങ്കിലും വേണ്ടരീതിയിൽ പ്രതികരിക്കാത്തതിനാൽ അർജുന് വീണ്ടും സ്റ്റെം സെൽ റീ പ്ലാന്റേഷൻ ഓപറേഷൻ നടത്തേണം. ഇതിനായി ബന്ധുക്കൾ മൂലകോശ ദാതാവിനെ കിട്ടുന്നതിന് പൊതുജനങ്ങളുടെ സഹായം തേടുകയാണ്. മൂക്കിലാണ് മൂലകോശ സാമ്യ പരിശോധന നടത്തുക. അനുയോജ്യമാണെന്ന് കണ്ടെത്തിയാൽ ഒരുതവണ രക്തം നൽകിയാൽ മതി. ഇതിൽ നിന്ന് മൂലകോശം വേർതിരിച്ച് രോഗിക്കു നൽകും.
അർജുന്റെ സഹപാഠികളും പഠിച്ച കലാലയങ്ങളും മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള യജ്ഞത്തിലാണ്. എൻ.എസ്.എസ് ആഭിഖ്യത്തിൽ മൊകേരി ഗവ. കോളജിൽ 13ന് രാവിലെ 10ന് ക്യാമ്പ് നടക്കും. ഫോൺ: 6745275004.