Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightകുറ്റ്യാടി ബൈപാസ് ഭൂമി...

കുറ്റ്യാടി ബൈപാസ് ഭൂമി ഏറ്റെടുക്കൽ; അന്തിമ വിജ്ഞാപനമായി

text_fields
bookmark_border
കുറ്റ്യാടി ബൈപാസ് ഭൂമി ഏറ്റെടുക്കൽ; അന്തിമ വിജ്ഞാപനമായി
cancel

കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട്​-​നാ​ദാ​പു​രം റോ​ഡു​ക​ളെ ബ​ന്ധി​പ്പിക്കു​ന്ന ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്​ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ അ​വ​സാ​ന വി​ജ്ഞാ​പ​ന​മാ​യ 19(1) നോ​ട്ടി​ഫി​ക്കേ​ഷ​ൻ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചു. ഇ​തി​ന്​ കൊ​യി​ലാ​ണ്ടി ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ​ക്ക് കോ​ടി രൂ​പ കി​ഫ്ബി അ​നു​വ​ദി​ച്ച​താ​യി കെ.​പി. കു​ഞ്ഞ​മ്മ​ദ്​​കു​ട്ടി എം.​എ​ൽ.​എ അ​റി​യി​ച്ചു.

ഈ ​തു​ക ഭൂ​വു​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​ജ്ഞാ​പ​ന​മാ​ണ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷം കൊ​യി​ലാ​ണ്ടി ലാ​ൻ​ഡ് ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഭൂ​വു​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും ക​രാ​റു​കാ​ര​ൻ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ ഭൂ​മി വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്ന ഭൂ​രി​പ​ക്ഷം ഉ​ട​മ​ക​ളും. തു​ക വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ടു​ത്തി​ടെ ഭൂ​ഉ​ട​മ​ക​ൾ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സി​നെ ക​ണ്ടി​രു​ന്നു.

Show Full Article
TAGS:Land Acquisition Kuttiyadi Bypass Land Acquisition Order 
News Summary - final disition declared to land acquisition for kuttiyadi bypass
Next Story