മാധ്യമം ഹെൽത്ത് കെയർ; ഐഡിയൽ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി
text_fieldsകുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ മാധ്യമം ഹെൽത്ത് കെയറിന് സ്വരൂപിച്ച തുക ഡെപ്യൂട്ടി ജനറൽ മാനേജർ വി.സി. മുഹമ്മദ് സലീം ഏറ്റുവാങ്ങുന്നു
കുറ്റ്യാടി: മാധ്യമം ഹെൽത്ത് കെയറിന് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ചത് 1,97,995 രൂപ. മാധ്യമം ഡെപ്യൂട്ടി ജനറൽ മാനേജർ വി.സി. മുഹമ്മദ് സലീം, ഹെഡ്ബോയ് റാദി അഹ്മദ്, ഹെഡ്ഗേൾ കെ.വി. ജിനാൻ എന്നിവരിൽനിന്ന് തുക ഏറ്റുവാങ്ങി. ആർ.ഇ.ടി ചെയർമാൻ ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ഖാസിം അധ്യക്ഷതവഹിച്ചു.
വി.എം. ലുഖ്മാൻ, എ.കെ. അബ്ദുന്നാസർ, സി.വി. കുഞ്ഞബ്ദുല്ല, പി.ടി.എ പ്രസിഡന്റ് എ.സി. ബാസിം, എം.പി.ടി.എ പ്രസിഡന്റ് ടി. ഫായിസ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.എം. സാദിഖ് സ്വാഗതവും പി. ശാന്ത നന്ദിയും പറഞ്ഞു. ഹെൽത്ത് കെയർ കോഓഡിനേറ്റർ എം.എം. റഈസ്, ടി. ഫൈസൽ, മാനേജർ ശംസുദ്ദീൻ പെരുവയൽ എന്നിവർ നേതൃത്വം നൽകി.