Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightആദ്യം സംസാരിക്കാൻ...

ആദ്യം സംസാരിക്കാൻ ക്ഷണിച്ചില്ല; നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എം.പി

text_fields
bookmark_border
ആദ്യം സംസാരിക്കാൻ ക്ഷണിച്ചില്ല; നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എം.പി
cancel
camera_alt

വേ​ദി​യി​ൽ നി​ന്ന്​ പി​ന്മാ​റാ​ൻ ശ്ര​മി​ക്കു​ന്ന ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യെ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന അ​ധ്യ​ക്ഷ​നും മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല​യും

Listen to this Article

കുറ്റ്യടി: പുതുയുഗ യാത്ര സ്വീകരണവേദിയിൽ ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനു മുമ്പ് സംസാരിക്കാൻ ക്ഷണിക്കാത്തതിൽ നീരസം പ്രകടിപിച്ച് ഷാഫി പറമ്പിൽ എം.പി. ആദ്യ തീരുമാനപ്രകാരം എം.പി സംസാരിച്ച ശേഷമായിരുന്നു സതീശൻ പ്രസംഗിക്കേണ്ടിയിരുന്നത്. എന്നാൽ, യാത്ര കുറ്റ്യാടിയിലെത്താൻ ഒന്നര മണിക്കൂറിലേറെ വൈകിയതിനാൽ സതീശനെ സംസാരിക്കാൻ അധ്യക്ഷൻ ക്ഷണിക്കുകയായിരുന്നു.

എന്നാൽ, സതീശൻ പ്രസംഗം തുടങ്ങിയതോടെ താനല്ലേ സംസാരിക്കേണ്ടത് എന്ന് പ്രതികരിച്ചുകൊണ്ട് ഷാഫി വേദിയിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. അധ്യക്ഷത വഹിച്ച ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിലും മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയും എം.പിയെ പിടിച്ചുവെക്കുന്നത് കാണാമായിരുന്നു.

സതീശന്റെ പ്രസംഗം കഴിഞ്ഞ് അധ്യക്ഷനായ പ്രമോദ് തന്നെ വിളിക്കുമ്പോൾ ഷാഫി തടയാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. സദസ്സ് ആരവം മുഴക്കിയാണ് ഷാഫിയെ വരവേറ്റത്. ‘കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 100 സീറ്റ് കിട്ടുമ്പോൾ അതിലൊന്ന് കുറ്റ്യാടിയായിരിക്കുമെന്നു പറഞ്ഞ് ഷാഫി സംസാരം നിർത്തുകയുംചെയ്തു. എന്നാൽ സമയം വൈകിയതിനാൽ സതീശൻ പ്രസംഗിച്ചാൽ മതി, താൻ സംസാരിക്കേണ്ടതില്ലെന്നാണ് ഷാഫി പറഞ്ഞതെന്നാണ് പ്രമോദ് കക്കട്ടിൽ പറയുന്നത്.

Show Full Article
TAGS:Shafi Parambil Puthuyuga Yatra VD Satheesan 
News Summary - Shafi Parambil MP expresses resentment over not being invited to speak first
Next Story