അവസാന പരീക്ഷക്ക് നിൽക്കാതെ ഷാഹുൽ രാജ് യാത്രയായി
text_fieldsകടന്തറപ്പുഴയിൽ വിദ്യാർഥി അപകടത്തിൽ പെട്ടതായി പറയുന്ന വെള്ളച്ചാട്ടവും കുഴിയും
കുറ്റ്യാടി: വേളം ഹയർസെക്കൻഡറി സ്കുൾ പ്ലസ്ടു കൊമഴേ്സ് വിദ്യാർഥി വടയം പന്നിവൽ കുറ്റിക്കാട്ടിൽ ഷാഹുൽ രാജ് യാത്രയായത് അവസാന പരീക്ഷയെഴുതാൻ നിൽക്കാത. വ്യാഴാഴ്ച ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് സ്കൂളിലെ ആറ് കൂട്ടുകാർക്കൊപ്പം മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിനടുത്ത എക്കൽ പുഴയിൽ കുളിക്കുന്നതിനിടയിൽ പുഴയിലെ കുഴിയിൽ താഴ്ന്ന് പോകുകയായിരുന്നു. ഒരു പരീക്ഷയെ ഇനി ബാക്കിയുള്ളൂ. 2016ൽ ഈ പുഴയിൽ സമീപ പ്രദേശതുകാരായ ആറ് യുവാക്കൾ ഒഴുക്കിൽ പെട്ട് മരിച്ചിരുന്നു. വേനൽ കാരണം പുഴയിൽ ഇപ്പോൾ കുറഞ്ഞ വെളളമേയുള്ളൂ. എന്നാൽ, പുറത്തുനിന്നു വരുന്നവർക്ക് അറിവുണ്ടാവില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലത്ത് വൻ വെള്ളച്ചാട്ടമുള്ളതിനാൽ പല സ്ഥലത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ടാവും. കൂടാതെ വനത്തിനുള്ളിൽ മഴപെയ്താൻ പൊടുന്നവനെ പുഴയിൽ വെള്ളം പൊങ്ങുകയും ചെയ്യും. മുമ്പ് ആറു പേർ മരിക്കാനുണ്ടായ കാരണം അതാണെന്നും പറഞ്ഞു. അപകട വിവിരം ലഭിച്ച് ജീവൻരക്ഷാ പ്രവർത്തകർ കുതിച്ചെത്തിയിരുന്നു. മൃതദേഹം പുഴയിൽ നിന്നന്നെടുത്ത് കൃത്രിമ ശ്വാസം നൽകി ആശുപത്രിയിലേക്ക് കുതിക്കുകയാണുണ്ടായത്. അപ്പോഴേക്കും മരിച്ചിരുന്നു.


