വെള്ളപ്പൊക്ക ഭീഷണി; കെട്ടിടം ജാക്കിവെച്ച് ഉയർത്തുന്നു
text_fieldsകുറ്റ്യാടിയിൽ ഇരുനില കെട്ടിടം
ഉയർത്തുന്നു
കുറ്റ്യാടി: വെള്ളപ്പൊക്ക ഭീഷണി കാരണം ടൗണിൽ ഇരുനില കെട്ടിടം ജാക്കിവെച്ച് ഉയർത്തുന്നു. നാദാപുരം റോഡിലെ കെട്ടിടമാണ് ഒന്നര മീറ്ററോളം ഉയർത്തുന്നത്. മഴക്കാലത്ത് ഈ റോഡിലെ പല കടകളിലും വെള്ളം കറയി നാശനഷ്ടം പതിവാണ്. 60ഓളം ജാക്കി ഉപയോഗിച്ച്, കെട്ടിടത്തിന് കേടുപാടില്ലാതെയാണ് തറ ഉയർത്തുന്നത്. കുറ്റ്യാടിയിൽ ആദ്യമാണ് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടം ഉയർത്തുന്നത്. വയലുകളും കാനകളും നികത്തിയാണ് പുതിയ ബസ് സ്റ്റാൻഡടക്കം പല കെട്ടിടങ്ങളും നിർമിച്ചത്. അതിനാൽ മഴക്കാലത്ത് വെള്ളം വേഗം വാർന്നു പോകാതെ കെട്ടിക്കിടന്ന് കടകളിൽ കയറുന്ന സ്ഥിതിയാണ്.