സീബ്രാലൈനുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ വാഹനങ്ങൾ
text_fieldsകുറ്റ്യാടി ടൗണിൽ സീബ്രാലൈനുകളിൽ കാൽനടക്കാർക്കിടയിലൂടെ കടന്നുപോകുന്ന
വാഹനങ്ങൾ
കുറ്റ്യാടി: സീബ്രാലൈനുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ വാഹന ഡ്രൈവർമാർ. ടൗണിലെ എല്ലാ ലൈനുകളിലും കാൽനടക്കാർക്കിടയിലൂടെ വാഹനം ഓടിച്ചു പോകുന്നതായി നാട്ടുകാർ പറയുന്നു.ആളുകൾ ഭാഗ്യത്തിനാണ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. ഏറ്റവും തിരക്കുള്ള ഗവ. ആശുപത്രിക്കുമുന്നിലെ ലൈനിലൂടെ നടന്നു പോകുന്ന രോഗികൾ അടക്കം പേടിയോടെയാണ് റോഡ് മുറിച്ചു കടക്കുന്നത്.
പ്രായമായവർക്കും മറ്റും ധൈര്യമില്ലാത്തതിനാൽ എല്ലാ വാഹനങ്ങളും കടന്നു പോകാൻ കാത്തിരിക്കുന്നതുകാണാം. എന്നാൽ, കുറ്റ്യാടി പ്രധാന കവലയിൽ സീബ്രാലൈനില്ലെങ്കിലും റോഡ് മുറിച്ചുകടക്കുന്നവരെ ഹോം ഗാർഡ് സഹായിക്കുന്നതു കാണാം. നേരത്തെ ഇവിടെ ലൈൻ ഉണ്ടായിരുന്നെങ്കിലും പൊതുമരാമത്ത്, പൊലീസിന്റെ നിർദേശ പ്രകാരം ഇവിടെയുള്ള ലൈൻ കോഴിക്കോട് റോഡിൽ ടാക്സി സ്റ്റാൻഡിനു സമീപത്തേക്ക് മാറ്റുകയാണുണ്ടായത്.