‘കിളികളും കൂളാവട്ടെ’ കാമ്പയിന് തുടക്കം
text_fieldsകിളികളും കൂളാവട്ടെ’കാമ്പയിനിന്റെ ഉദ്ഘാടനം കലക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം ഒരുക്കിയ കുടത്തിൽ വെള്ളം നിറച്ച് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് നിർവഹിക്കുന്നു
കോഴിക്കോട്: കടുത്ത വേനലിൽ പക്ഷികൾക്ക് ആശ്വാസമേകാൻ ജില്ല ഭരണകൂടം ആഹ്വാനം ചെയ്ത ‘കിളികളും കൂളാവട്ടെ’ജനകീയ കാമ്പയിന് തുടക്കം. കലക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം ഒരുക്കിയ കുടത്തിൽ വെള്ളം നിറച്ച് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം നിർവഹിച്ചു.
ഇത്തരത്തിൽ വീടുകളിലും പരിസരങ്ങളിലും കിളികൾക്കായി കുടങ്ങളിൽ വെള്ളം ഒരുക്കി ഫോട്ടോകൾ ജില്ല കലക്ടറുടെ പേജുമായി ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാനാണ് കാമ്പയിനിൽ ആവശ്യപ്പെടുന്നത്.
തെരഞ്ഞെടുക്കുന്നവ കലക്ടറുടെ പേജിൽ പ്രസിദ്ധീകരിക്കും. വെള്ളക്കുടങ്ങൾ പ്രകൃതിദത്തമായ ഉപകരണങ്ങൾ കൊണ്ട് മാത്രം ഒരുക്കണം. പ്രകൃതിയോടുള്ള കരുതലും സഹജീവിബോധവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് പ്രചോദനമാകുമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു.


