മലബാർ റിവർ ഫെസ്റ്റിവൽ തിരയടങ്ങി
text_fieldsതിരുവമ്പാടി: പുല്ലൂരാംപാറയിൽ മലബാർ റിവർ ഫെസ്റ്റിവൽ സമാപന ചടങ്ങ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണം ഓണത്തോടെ തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് ഉൾപ്പെടെ മുന്നേറുന്ന സംസ്ഥാനത്തിന്റെ വളർച്ച തടയാൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ് ചിലർ.
സാഹസിക വിനോദത്തിന് പ്രോത്സാഹനം നൽകുന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ അഞ്ച് കയാക്കിങ് ഫെസ്റ്റിവലുകളിൽ ഒന്നായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായും റിയാസ് പറഞ്ഞു. ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ജോൺസൻ (തിരുവമ്പാടി), അലക്സ് തോമസ് (കോടഞ്ചേരി), പഞ്ചായത്ത് അംഗം ജോസ് ജേക്കബ്, ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, അഡ്വഞ്ചര്‍ ടൂറിസം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബിനു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.